
സങ്കടങ്ങള്‍ മനസ്സില്‍ നിറച്ച് ഒഴുകി നടന്ന മഴമേഘത്തെ
ഒരുപാടുപേര് കൊതിച്ചിരുന്നു..
മഴവില്ല് കാണാന്‍ കൊതിച്ചിട്ടോ...
പുതുമഴയില്‍ നനയാന്‍ മനസ് തുടിച്ചിട്ടോ....
അകലേക്ക് നീങ്ങുമ്പോഴും എങ്ങോട്ടെന്നറിയാതെ..
ഒന്ന് കരയാന്‍ പോലുമാവാതെ....
ഒരു ചാറ്റല്‍ മഴയായി പെയ്തു തുടങ്ങാന്‍
കൊതിക്കുന്നുണ്ടാവും പാവം മേഘം..
ഒരു വലിയ കാറ്റില്‍ തകര്‍ക്ക പ്പെടുമോ എന്ന് ഭയക്കുന്നുമുണ്ട്
ചാറ്റല്‍ മഴയില്‍ പെയ്തു തുടങ്ങി പെരുമഴയായി.. പേമാരിയായി...
ഒടുവില്‍ അലിഞ്ഞില്ലാതെയായി.. എല്ലാം മറക്കാന്‍..
പുതു സ്വപ്നങ്ങളുടെ നാമ്പുമായ് വീണ്ടും ഇവിടെ
ഈ മണ്ണില്‍ പുനര്ജനിക്കാനല്ല
ഒര്മിക്കുവാനും ഒര്തിരിക്കുവാനും ഒന്നും ബാക്കി വെക്കാതെ..
മണ്ണില്‍ അലിയാന്‍ ...മണ്ണിലേക്ക് മടങ്ങാന്‍
change the photo..
ReplyDelete