Pages

Wednesday, November 24, 2010

എന്റെ പ്രണയം


 എന്റെ പ്രണയം

നീ ഇന്നെവിടെയാണ്‌...? ഒന്നെനിക്കറിയാം
എന്നില്‍ നിന്നും ഒത്തിരി അകലെയാണ് നീ..
ഇടറിയ ശബ്ദത്തില്‍ ഞാന്‍ നല്‍കിയ യാത്രാ മൊഴി
നിന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചത് ഞാന്‍ അറിയാഞ്ഞിട്ടല്ല..
നിന്നെ എന്നോളം അറിഞ്ഞ മറ്റാരുണ്ട് എന്ന്  നീ
എന്നും പരയാരുണ്ടായിരുന്നല്ലോ..? 
എന്റെ കണ്ണില്‍ നിന്നും അടര്‍ന്ന കണ്ണുനീര്‍ പ്പൂവ് 
ഹൃദയത്തിന്റെ ചൂട് കൊണ്ട് ഭൂമിയെ പൊള്ളിക്കുന്നത് 
  ഞാനും നീയും ഒരുപോലെ അറിഞ്ഞിട്ടും പിരിയാതിരിക്കാന്‍
വീണ്ടും ഒരു നോട്ടം മാത്രം മതിയായിരുന്നിട്ടും  
 നമ്മള്‍ നടന്നകന്നു ... ഇനിയും ഏതെങ്കിലും വഴിയില്‍
അറിയാതെ പോലും  കണ്ടുമുട്ടതിരിക്കാന്‍ ‍ പ്രാര്‍ത്ഥിച്ചുകൊണ്ട്...


ഞാന്‍ ഇന്ദിര ... ഒരായിരം മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഈ ലോകത്തെയും ജീവിതത്തെയും പ്രണയിക്കുന്ന ഒരു പാവം പെണ്‍കുട്ടി ... എന്റെ സ്വപ്നങ്ങളില്‍ കൂട് കൂട്ടാന്‍ ഞാന്‍ നിങ്ങളെയും ക്ഷണിക്കുന്നു..