Pages

Saturday, June 8, 2013

ഞാൻ

ഇന്നലെ പെയ്ത മഴയിൽ മുളചോരു
തകര പുല്ലു മാത്രം ഞാൻ
ഇല്ല ഞാനിനി ഇല്ല വളരാൻ
മണ്ണിൽ വീണടിഞ്ഞോളാം
ഈ മണ്ണിൽ വീണടിഞ്ഞോളാം..

Thursday, June 6, 2013

യുക്തിവാദി

             അയാൾ തികഞ്ഞ ഒരു യുക്തിവാദിയാണ് . ലോകത്തിൽ നടക്കുന്ന എന്തിനെയും ശാസ്ത്രീയമായ് മാത്രം സമർധിക്കുന്ന ആൾ .അയാൾക്ക് ദൈവങ്ങളിൽ വിശ്വാസം തീരെ ഇല്ല .അയാളെന്നും അയാളുടെ ധൈര്യത്തിൽ വിശ്വസിച്ചു അഭിമാനിച്ചു അതിനെ സ്വയം പുകഴ്ത്തി .

              അന്ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങിയപ്പോൾ ഒത്തിരി വൈകി . എങ്കിലും അയാൾ ആ യക്ഷിക്കാവിനു അടുത്തുകൂടെയുള്ള വഴിയിൽ തന്നെ വരുവാൻ തീരുമാനിച്ചു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു . നാളെ ഈ നാട്ടുകാർക്ക് മുന്നിൽ തന്റെ ധൈര്യം വർണിക്കാൻ ഒരവസരം കൂടെ കിട്ടുമല്ലോ എന്നാ സന്തോഷം .അങ്ങനെ ഓരോന്ന് ചിന്തിച് അയാള് തന്റെ പഴയ സൈക്കിളിൽ പതിയെ നീങ്ങി .കാവിനു അടുത്തെത്തിയതും വളരെ അപ്രതീക്ഷിതമായ് അത് സംഭവിച്ചു . ഒരു വലിയ ശബ്ദത്തോടെ സൈക്കിളിന്റെ ടയർ പൊട്ടി . ഇനി എന്ത് ചെയ്യാൻ ഇറങ്ങി തള്ളുക തന്നെ . സൈക്കിൾ തള്ളി കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു സംശയം .ഒരു കൊലുസ്സിന്റെ കിലുക്കം കേൾക്കുന്നില്ലേ . ഉണ്ട് കേൾക്കുന്നുണ്ട് . അയാൾ നിന്നു . പതിയെ തിരിഞ്ഞുനോക്കി . ഇല്ല പിന്നിൽ ആരുമില്ല .പക്ഷെ ഇപ്പോൾ കൊലുസ്സിന്റെ ശബ്ദവും നിലച്ചു. അയാളുടെ ഹൃദയമിടിപ്പിന്റെ താളം തെറ്റിതുടങ്ങി . അറിയാതെ ഒരു വിറയൽ ശരീരത്തെ മുഴുവൻ ബാധിച്ചു . നടപ്പിന്റെ വേഗം കൂടി. കൊലുസ്സിന്റെ ശബ്ദവും കൂടിവരുന്നു . അത് തന്റെ കൂടെ തന്നെയുണ്ട് . ആ  കൊടിയ തണുപ്പിലും അയാൾ വിയർത്തു . ഏതോ വിധത്തിൽ അയാൾ വീട്ടിലെത്തി . ആരോടും ഒന്നും പറയാതെ അയാൾ ഉറങ്ങാൻ കിടന്നു.

                          പിറ്റേന്ന് ഉറക്കമുണർന്ന ഭാര്യ കണ്ടത് എങ്ങോ പോകാനായ് ഒരുങ്ങി ഇറങ്ങുന്ന ഭർത്താവിനെയാണ്. എങ്ങോട്ടാ നിങ്ങളിത്ര രാവിലെ എന്ന ഭാര്യയുടെ ചോദ്യത്തിന് പതറാതെ അയാൾ ഉത്തരം നല്കി."അമ്പലത്തിലേക്ക് ". അയാളുടെ മാറ്റം കണ്ട ഭാര്യക്ക് അത്ഭുതം .അമ്പലനടയിൽ തൊഴുതു നിൽക്കുന്ന അയാളെ കണ്ടപ്പോൾ നാട്ടുകാർക്ക് അതിലേറെ അത്ഭുതം . എന്തായാലും അന്നുവരെയുള്ള എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് നെറ്റിയിൽ ചന്ദനം ചാർത്തി തൊഴുകൈയോടെ അയാൾ പറഞ്ഞു  "എല്ലാം അമ്മയുടെ മായ..".

                        ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വലിയ ഒരു ആശ്വാസം. ഈയൊരു ആത്മസുഖത്തെ ആണല്ലോ ഈശ്വരാ അജ്ഞത കൊണ്ട് ഞാൻ നിന്ദിച്ചിരുന്നത് . "പൊറുക്കണേ അമ്മേ.... " അയാൾ മനസ്സിൽ പറഞ്ഞു ..
അപ്പോൾ പിന്നിൽ ഭാര്യയുടെ വിളി കേട്ടു . "ങാ വന്നോ ..പിന്നെ നിങ്ങളിന്നലെ പോയപ്പോൾ പറയാൻ മറന്നുപോയി മോളുടെ പൊട്ടിയ കൊലുസ് ഞാൻ ബാഗിൽ ഇട്ടിട്ടുണ്ട്. ഇന്ന് പോരുമ്പോൾ ഒന്ന് നന്നാക്കികൊണ്ട് പോരണം കേട്ടോ .. ".അയാളുടെ കണ്ണിൽ ഇരുട്ട് കയറി..



Tuesday, June 4, 2013

സ്വപ്‌നങ്ങൾ

ഒരു മിസ്സ്ഡ് കോളിലൂടെ ആണ് ചിന്നു സൂര്യയുടെ സുഹൃത്താവുന്നത്‌ . പതിവില്ലാത്തതെങ്കിലും അതൊരു സൗഹൃദ മായ് വളർന്നു .തൂലികാ സുഹൃത്തിന്റെ കാലം കഴിഞ്ഞപ്പോൾ മൊബൈൽ ഫ്രണ്ട് ഫാഷൻ ആയല്ലോ . അങ്ങനെ ചിന്നു സൂര്യയുടെ മൊബൈൽ ഫ്രണ്ട് ആയി .കളിചിരികളും നാട്ടുവർത്തമാനങ്ങളും ഒഴികി ഒഴുകി നീങ്ങിക്കൊണ്ടേ ഇരുന്നു .കണ്ണൂരും ഏറണാകുള വും  തമ്മിൽ അകലം ഇല്ലാതെയായി എന്ന് വേണമെങ്കിൽ പറയാം . നർമ്മ സല്ലാപങ്ങൾക്കിടയിൽ എപ്പോഴോ തന്നെ ഇടയ്ക്കിടെ വിളിക്കാറുള്ള ചിന്നുവിന്റെ നാട്ടുകാരനായ രാഹുലിനെ കുറിച്ചും സുര്യ പറഞ്ഞു . സൗഹൃദം വളർന്നപ്പോൾ മൊബൈൽ നമ്പരും കൈമാറ്റം ചെയ്യപ്പെട്ടു. അത് പിന്നീടുള്ള കഥ . തന്റെ ഇഷ്ടം മറച്ചു വെച്ചുകൊണ്ട് ചിന്നുവിനോട് സൂര്യ രാഹുലിന് തന്നോടുള്ളതായ്‌ തോന്നിയ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു. താൻ ഒന്ന് അന്വേഷിക്കട്ടെ എന്നുള്ള ചിന്നുവിന്റെ മറുപടിയിൽ സൂര്യയുടെ മോഹങ്ങൾക്ക് ചിറകുവെച്ചത് ആരുമറിഞ്ഞില്ല ..പിന്നീട് തുടര് പഠനത്തിനായി സൂര്യക്ക് വീട്ടിൽ നിന്നും വിട്ട് നില്ക്കേണ്ടി വന്നപ്പോൾ പഴയപോലെ സുഹൃത്തുക്കളെ ബന്ധപ്പെടാൻ പറ്റാതെയായി . എങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കാൻ ശ്രമിച്ചിരുന്നു . ബന്ധങ്ങൾ വല്ലപ്പോഴും വരുന്ന മെസ്സേജുകളും ഇ മെയിലുകളും ഒക്കെയായ് മാറി..എന്നിട്ടും  അവളുടെ സ്വപ്നങ്ങളിലെ രാജകുമാരന് എന്നും രാഹുലിന്റെ മുഖംആയിരുന്നു . രണ്ടു വർഷങ്ങൾക്ക് ശേഷം അവൾക്ക് കിട്ടിയ ഒരു ഇ മെയിലിൽ അവളോട് നന്ദി പറഞ്ഞുകൊണ്ടുള്ള ചിന്നുവിന്റെ വാക്കുകൾക്കൊപ്പം അവളുടെ വിവാഹ ക്ഷണപ്പത്ര വും ഉണ്ടായിരുന്നു. അതിൽ തിളങ്ങുന്ന അക്ഷരങ്ങളിൽ കോറിയിട്ടിരുന്ന പേരുകൾക്ക് അവളുടെ ഹൃദയത്തെ കീറിമുറിക്കാൻ കരുത്തുള്ള വജ്രത്തേക്കാൾ മൂർച്ച  ഉണ്ടായിരുന്നു. " Chinnu  Weds
Rahul ". ഇന്നുവരെ നേരിൽ കാണാത്ത തന്റെ രാജകുമാരനെ അന്നാദ്യമായ്‌ അവൾ കണ്ടു . കൂടെ തന്റെ പ്രിയ കൂട്ടുകാരിയെയും . കംപ്യുട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കെ തന്റെ രാജകുമാരന് ജീവൻ വെക്കുന്നതും ഏഴു കുതിരകളെ പൂട്ടിയ സ്വർണ രഥത്തിൽ പറന്നുയരുന്നതും അവൾ കണ്ടു. പക്ഷെ കൂടെയുള്ള രാജകുമാരിയുടെ മുഖം വ്യക്തമാകാൻ സമ്മതിക്കാതെ കണ്ണുനീർ തുള്ളികൾ അവളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ തിരശീലയായി .....




Monday, June 3, 2013

എന്റെ മന്താരക്കാവ്...: നിശാഗന്ധി

എന്റെ മന്താരക്കാവ്...: നിശാഗന്ധി: പാതി നിലാവേ പൂഞ്ചിറകേറി മധുകണം നുകരുമോ മഴയുടെ സംഗീതം ആത്മാനുരാഗത്തിൻ അലയാഴിയായ്  ആർദ്ര സ്നേഹത്തിൻ ആലിംഗനം ചൊടികളിൽ വിടരും ചുംബന പ്...

Sunday, June 2, 2013

നിശാഗന്ധി

പാതി നിലാവേ പൂഞ്ചിറകേറി
മധുകണം നുകരുമോ മഴയുടെ സംഗീതം

ആത്മാനുരാഗത്തിൻ അലയാഴിയായ്
 ആർദ്ര സ്നേഹത്തിൻ ആലിംഗനം

ചൊടികളിൽ വിടരും ചുംബന പ്പൂക്കളെ
പടരുന്നോരായിരം സൗഗന്ധികങ്ങ ളായ്

നിറയുന്ന മൗനത്തിൻ നീർകുമിള കളിൽ
തിരയുന്നു നീയെന്റെ സ്വരമോമലെ

അഗ്നിയാളും ആശകൾക്കപ്പു റം
നീലരാവിൻ നിശാഗന്ധി പ്പൂവുകൾ

നീയെനിക്കേകിയ നൂറു വർണ്ണങ്ങളെ
ചിറകേറ്റി വാങ്ങിയ ശലഭ ജന്മം ഞാൻ