Pages

Thursday, April 28, 2011

കര്‍മ്മം..


ആദ്യാക്ഷരം ചൊല്ലാന്‍ പഠിപ്പിച്ചതും
ആദ്യം നീ അറിയാതെ വിളിച്ചതും
ഓര്‍മ്മവെക്കുന്നതിനും ഒരുപാട് നാള്‍ മുന്‍പ്
കാണാതിരുന്നാല്‍ കരയുന്നതും എല്ലാം നിന്റെ അമ്മയെ..
പിച്ചവെച്ചു നടന്ന നാള്‍കളില്‍ നിന്റെ
കുഞ്ഞു വിരലുകള്‍ ചേര്‍ത്ത് പിടിച്ചത്
നിന്റെ കണ്ണ് നീരില്‍ അറിയാതെ അലിയുന്നത്
എല്ലാം നിന്റെ അച്ഛന്റെ മനസ്സ്..
ഭൂമിയില്‍ ദൈവമില്ലെന്ന്‍ പറഞ്ഞതാരാണ്?
മനുഷ്യരായി വന്ന ദൈവങ്ങളാണ് അമ്മയും അച്ഛനും..
മോഹങ്ങള്‍ ഒരുപാട് നെയ്തു കൂട്ടി
മക്കള്‍ വളരുന്നത്‌ കണ്ടു മനം നിറഞ്ഞ്‌
കാലിടറാതെ ,കണ്ണ് കിട്ടാതെ എന്നും മുന്നേറാന്‍ പ്രാര്‍ത്ഥിച്ച്
മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ദൈവങ്ങള്‍..
അവരിന്നു എവിടെയാണ്..?
ചോദിച്ചു നോക്ക്... അവരിന്നു എവിടെയാണ്,...
സങ്കട കടലിലും നിന്റെ നന്മ മാത്രം സ്വപ്നം കാണാന്‍
ആരെങ്കിലും ഉണ്ടെങ്കില്‍ അത് നിന്റെ അമ്മയാണ്..
നിന്റെ വീഴ്ചകളില്‍ ഇടറുന്നത് നിന്റെ അച്ഛന്റെ മനസ്സാണ്..
എങ്കിലും നീ അറിയുന്നില്ല അവരെ.. അവരുടെ മോഹങ്ങളേ..
നീ മറന്നതാണ്..
അവരുടെ താരാട്ടിനെ.... ആ സ്നേഹ സ്പര്‍ശത്തെ..
അവരുടെ ത്യാഗങ്ങളെ... അവരുടെ വാക്കുകളെ...
എന്നിട്ടും ഒടുവില്‍ നീ എന്താണ് തേടുന്നത്?
നിന്റെ നാളെകലെയോ.....
ഇന്നില്ലാത്ത നിനക്ക് നാളെ ഉണ്ടാകുമോ?
ഒടുവില്‍ എന്നെങ്കിലും ഒരു തിരിച്ചറിവിന്റെ വെളിച്ചത്തില്‍
അസ്ഥിത്തറയില്‍ ഒരു തിരിവെക്കാന്‍ നിന്റെ മനസ് പിടഞ്ഞാല്‍
വൈദ്യുത ശ്മശാനത്തിലെ കര്‍മ്മങ്ങളുടെ ബാക്കിപത്രമായി
നീ എവിടെയോ മറന്നുവെച്ച മണ്‍കുടം ഓര്‍മ്മയില്‍ എത്തിയാലും
തിരിവെക്കാന്‍ അസ്ഥിത്തരയെവിടെ ?
എങ്കിലും നിന്നോട് പരിഭവിക്കില്ല ആ ആത്മാക്കള്‍..
അത്രയ്ക്ക് സ്നേഹിച്ചിരുന്നു അവര്‍ നിന്നെ...

നഷ്ട സ്വപ്നമാണ് എനിക്ക് നീ..

എന്റെ സ്വപ്‌നങ്ങള്‍ കൂട് കൂട്ടിയത് നിന്റെ ഹൃദയത്തിലായിരുന്നു...
അത് നീ അറിഞ്ഞതെ ഇല്ലല്ലോ...
തകര്‍ത്ത് പെയ്ത മഴയില്‍ എവിടെയോ വീണുടഞ്ഞ സ്വപനങ്ങളുടെ
ശവപ്പറമ്പില്‍ ഞാനിന്നു തനിച്ചാണ്...
ഇനിയെന്നും തനിച്ചാണ്..
ഇനിയെന്നുമെന്നും തനിച്ചാണ്..

Wednesday, April 27, 2011

Ente Mandaarakkavu...: മഴത്തുള്ളിയായ് ഓര്‍മ്മകള്‍..


Ente Mandaarakkavu...: മഴത്തുള്ളിയായ് ഓര്‍മ്മകള്‍..: "പുലര്‍കാലത്തെ മഴയുടെ താളം .... പിന്നീടുള്ള വെയിലിന്റെ ഇളം ചൂട്... മഴയുടെ ബാക്കിപത്രം പോലെ ഇലത്തുമ്പില്‍ നിന്നും ഇറ്റുവീഴുന്ന മഴത്തുള്ളികള്..."

എന്റെ പ്രിയ കൂട്ടുകാരിക്കായി ഈ ഓട്ടോഗ്രാഫ്..


ഈ കുഞ്ഞു കാലത്തില്‍ ഓരോ നിമിഷവും
കൂടെ അലഞ്ഞൊരു പ്രിയ തോഴിയെ നോക്കി
ഇനിയെന്ന് കാണുമെന്നൊരു വാക്ക് ചോദിക്കെ..
ഇരമ്പുന്ന കടലായി തിരയടിക്കുന്നു മനം.
അറിയില്ലെനിക്കായി മാത്രമീ സൗഹൃദ തിരമാല എത്രയിനി
ബാക്കിയുണ്ടെന്ന്...

പകല്‍ക്കിനാവുകള്‍

ആത്മാവില്‍ നിന്നും ഒഴികിയെതുന്ന സംഗീതം പോലെ.. സ്നേഹം..
ഹൃദയത്തില്‍ ഒളിപ്പിച്ച കുസൃതിയായി ... പ്രണയം..
മനസ് പിടയുന്ന നോവായി... വിരഹം..
യാധാര്‍ത്യങ്ങളുടെ മൂടുപടവുമായി .... ജീവിതം..

ഇനിയുമെങ്ങും എത്താതെ ഒഴുകുന്ന പുഴപോലെ.. സ്വപ്‌നങ്ങള്‍..
മറവിയുടെ മാരാലകള്‍ക്കിടയിലും പിടയുന്ന ചില ഓര്‍മ്മകള്‍ ..
ഇന്നലെയുടെ മാറ്റൊലിപോലെ ഇന്നിലും നിറയുന്ന ചില വാക്കുകള്‍
എങ്ങോട്ടെന്നറിയാതെ നീങ്ങുന്ന ഒരു ഇടനാഴിയാണ് നീ
നിന്നിലൂടെ നടന്ന ദൂരമത്രയും ഞാന്‍ കണ്ടത് ഒരായിരം വര്‍ണ്ണ ചിത്രങ്ങള്‍ മാത്രം..
ഇനിയും തീരാതെ നീളുന്ന ഈ ഇടനാഴിയില്‍ ഒരു നാള്‍
സ്വപ്നങ്ങളുടെ കരിയിലകള്‍ നിറഞ്ഞ ഒരു വഴി മാത്രമായി നീ മാറുമോ..?

എങ്കിലും ഞാന്‍ ഇന്ന് നീയാണ്...
നിന്നിലൂടെയാണ് ഞാന്‍ ഒഴുകുന്നത്..
എന്റെ കണ്ണിലെ കുസൃതിയും നീയാണ്...
മനസിലെ നോവും നീ തന്നെ..
സ്വപ്നങ്ങളില്‍ നിറഞ്ഞതും നീ...
എങ്കിലും ഈ ജീവിതത്തില്‍ മാത്രം
അറിയാതെ പോയതെന്താണ്...
അറിയാതെ അറിഞ്ഞതാണ് നിന്നെ ഞാന്‍..
അറിഞ്ഞതൊന്നും അറിയാതെയും പോയി...

മഴത്തുള്ളിയായ് ഓര്‍മ്മകള്‍..

പുലര്‍കാലത്തെ മഴയുടെ താളം ....
പിന്നീടുള്ള വെയിലിന്റെ ഇളം ചൂട്...
മഴയുടെ ബാക്കിപത്രം പോലെ ഇലത്തുമ്പില്‍ നിന്നും
ഇറ്റുവീഴുന്ന മഴത്തുള്ളികള്‍...
വെയിലില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന ആ മുത്തുമണികള്‍ കോര്‍ത്ത് മാലയാക്കാന്‍
ഒരിക്കല്‍ പഴയ ബാല്യത്തിലെന്നോ ഞാനും കൊതിച്ചിരുന്നു...
മുറ്റത്ത് കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ കളിക്കാന്‍ ,
മഴയില്‍ കുളിച്ചു നില്‍ക്കുന്ന മുറ്റത്തെ മന്താരത്തെ മറ്റൊരു മഴയാക്കാന്‍..

മഴയില്‍ നനഞ്ഞ ഓര്‍മകളായി ഇന്നും എല്ലാം കൂടെയുണ്ട്..
ഇന്നും കാത്തുവെച്ചിരിക്കുന്ന പഴയ മഞ്ചാടി ചെപ്പില്‍ ഈ ഓര്‍മകളും ഭദ്രമാണ് ...
ബാല്യവും കൗമാരവും മനസ്സില്‍ സൂക്ഷിക്കുന്ന എന്റെ പ്രിയ സ്നേഹിതര്‍ക്കും
ഓര്‍മകളുടെ കടലാസ് വഞ്ചികള്‍ ഇനിയുമീ മഴവെള്ളത്തില്‍ മതിയാവോളം
ഒഴുക്കി കളിക്കാന്‍ ഒരായിരം സ്നേഹമഴകള്‍
ഇനിയും ഈ ഭൂമിയില്‍ പെയ്തിറങ്ങട്ടെ...
ഓര്‍മകളില്‍ ഒരു അപ്പൂപ്പന്‍ താടിയായി ഒഴുകിയൊഴുകി അകലേക്ക് പോകാന്‍..
പഴയ ഓര്‍മകളുടെ തണലില്‍ നമുക്ക് ഒന്നിക്കാന്‍..

വരാനിരിക്കുന്ന വസന്തത്തെ തേടുന്ന പൂ മൊട്ടായി
ഇന്നലെകളുടെ സുഗന്ധമെല്ലാം മനസ്സില്‍ നിറച്ചു
നമുക്കും കാത്തിരിക്കാം ...
യാത്ര തുടരാം..