Pages

Monday, April 22, 2013

ആലപ്പുഴ -കിഴക്കിൻറെ വെനീസ് (സൗഹൃദ കൂട്ടിന് )

ചിറകു തളർന്ന പക്ഷികൾ 
കൂടുകൂട്ടും ചില്ലകൾ
തേടി നിങ്ങൾ പറക്കുന്നു
ഒരു കുഞ്ഞ് സാന്ത്വനമേകുവാൻ

അരികിലിത്തിരി നേരമെത്തി
സ്നേഹമൂട്ടി നിറക്കുവാൻ
അടർന്ന മിഴിനീർ തുള്ളികൾ
സ്നേഹവാക്കാൽ ഒപ്പുവാൻ

കളിചിരിയായ് കഥകളുമായ്
പടരുകയാണീ സൗഹൃദം
വരമരുലാൻ സ്വരമഴയായ്
വന്നണയും കുഞ്ഞ് പൂമ്പാറ്റകളും

ഉള്ളിൽ നീറുന്ന ദുഖങ്ങളെ
കുളിർ കാറ്റായ് വന്നു തലോടുന്നിവർ
ചുണ്ടിൽ വിതുമ്പുന്ന മൌനങ്ങളെ
താരാട്ടിൻ ഈണമായ് മാറ്റുന്നിവർ

ഇനിയുമൊന്നാായ് ഒഴുകുവാൻ
സ്നേഹമഴയായ് പൊഴിയുവാൻ
കാത്തിരിക്കും മനസുകൾ
വെനീസിലെ എൻ പ്രിയ സ്നേഹിതർ 



Wednesday, April 17, 2013

ഇന്നലെ ഇന്ന് നാളെ




ഇന്നലെ നിൻറെ ഞരമ്പുകളിൽ ഒഴുകിയ രക്തം
ചുവന്നത് തന്നെ ആയിരുന്നില്ലേ
ഇന്നലെ നിൻറെ കണ്ണുകളിൽ നിറഞ്ഞു നിന്നത്
സ്നേഹം തന്നെ ആയിരുന്നില്ലേ
ഇന്നലെ നിന്റെ നാവുകൾ മൊഴിഞ്ഞത്
സത്യം തന്നെ ആയിരുന്നില്ലേ
ഇന്നലെ നിൻറെ ഹൃദയം നിറയെ
നന്മ തന്നെ ആയിരുന്നില്ലേ

ഇന്നും അതെല്ലാം അങ്ങനെയാണോ ???

ഇന്ന് എല്ലാം മാറിയിരിക്കുന്നു
കാലം മാറ്റിയെന്നു നമ്മൾ പറയും
ആരാണ് ഈ കാലം ?
നമ്മൾ തന്നെയല്ലേ കാലവും മാറ്റവുമെല്ലാം
ഇന്ന് അമ്മ അമ്മയല്ലാതായിരിക്കുന്നു ...
മകൾ മകളുമല്ലാതായിരിക്കുന്നു
മനസ്സിലെ നന്മകൾ വഴിയിലെവിടെയോ
കളഞ്ഞുപോയതാണോ ...
ജീവിക്കനാായ് മാനം വിറ്റ വളുടെ കാലം പോയി
ജീവിതം ആസ്വദിക്കാനായി ഇന്നവൾ എന്തും ചെയ്യും..
അമ്മയെ ദൈവമായി ആരാധിച്ചവന്റെ കാലവും കഴിഞ്ഞു
അമ്മയെ കൊല്ലുന്ന മക്കൾ വളരുന്ന കാലം
 വഴിയിൽ പരക്കുന്ന ചോരയുടെ നിറം കറുക്കും മുൻപ്
നിൻറെ കൈ ചലിച്ചാൽ ഒരുജീവൻ കടപ്പെടില്ലായിരുന്നോ
ദേവിയൊരു നോവാകുമ്പോൾ മുത്തശി ചിരിക്കുന്നുണ്ടാകാം
ലഹരിയിൽ കുടുങ്ങി കൊത്തിവലിക്കുന്ന അതെ ചിരി
ജ്യോതി ഒരു അണയാത്ത ജ്യോതിയായ്
ഒരു കുരുന്നു നിലവിളി തൊണ്ടയിൽ കുരുങ്ങി
ഇന്നും മനസ്സിനെ കൊത്തിവലിക്കുന്നു ശ്വാസം മുട്ടിക്കുന്നു
അവൾക്ക് നമ്മുടെ മോളുടെ മുഖമല്ലേ
അങ്ങനെ അങ്ങനെ നീളുന്ന കാലക്കേടുകൾക്കിടയിൽ
നന്മയെ എവിടുന്നു കണ്ടെത്തും
കളഞ്ഞു പോയത് കളഞ്ഞു പോയതല്ലേ

നാളെ നിൻറെ രക്തവും കറുക്കും
കണ്ണുകൾ അടയും
നാവ് ചലിക്കതെയാവും
നന്മയെ മാത്രം തിരയേണ്ട
അത് എന്നേ കളഞ്ഞുപോയി