Pages

Thursday, June 9, 2011

കണ്ണുനീര്‍ പറഞ്ഞത്..


അന്നും പതിവുപോലെ താമസിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.. ഇന്നും 8 .25 ന്റെ ബസ്‌ കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ ബസ്‌ സ്ടോപ്പിലെക്ക് ധൃതിയില്‍ ഓടുന്നതിനിടയില്‍ അവിടെ അയാളെ കണ്ടു.. വഴിയില്‍ ബൈക്കുമായി കാത്ത്നില്‍ക്കുന്നുണ്ട് ... ഉള്ളില്‍ ഒരു നേരിയ ഭയം തോന്നിയെങ്കിലും കാണാത്തത് പോലെ നടന്നു... പതിവ് പോലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ മനസിലെ ഭയം ഒന്നുകൂടെ കൂടി.. എങ്കിലും നടപ്പിന്റെ വേഗം കുറച്ചില്ല ... അല്പം വേഗം കൂടിയോ എന്ന് ഒരു സംശയം .. . സ്റൊപിനു അടുത്ത്‌ എത്തുന്നത് വരെ പിന്നില്‍ ബൈക്കിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട് ... " ഈശ്വര ഇയാള്‍ക്കിത് എന്തിന്റെ കേടാ... " എന്ന മനസ്സില്‍ കരുതി ബസ്‌ സ്റൊപിലെക്ക് എത്തുമ്പോഴേക്കും ബസും വന്നിരുന്നു.. ഒരുവിധം ഓടി ബസില്‍ കയറി... അപ്പോഴേക്കും ഡ്രൈവറുടെ വക കമന്റ് " ബോഡി ഗാര്‍ഡ് ഇന്നുമുണ്ടല്ലോ..." .. ഉള്ളില്‍ ഒരു ചെറിയ ചിരി വന്നെങ്കിലും പുറത്ത് കാട്ടിയില്ല.. അപ്പോഴേക്കും ബൈക്ക് പതിവുപോലെ ബസിനു മുന്നില്‍ തന്നെ ഒരു അഭ്യാസിയെ പോലെ വളച്ച് അയാള്‍ തിരിച്ചു പോയിരുന്നു.. ബസിനുള്ളില്‍ ആളുകള്‍ക്ക് ഇതൊരു പതിവ് കാഴ്ച ആയിരിക്കുന്നല്ലോ എന്നോര്‍ത് മനസ്സില്‍ നല്ല ചമ്മല്‍ തോന്നി.. എങ്കിലും അത് അങ്ങനെ തുടര്‍ന്നു.. ഒരിക്കല്‍ പോലും ഒന്ന് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചില്ല എന്നത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി ..
പിന്നീടൊരിക്കല്‍ പതിവുകളെല്ലാം തെറ്റിച്ച് അയാള്‍ സംസാരിക്കാന്‍ അടുത്ത്‌ വന്നപ്പോള്‍ ഇത് വരെ തോന്നിയ തമാശ എല്ലാം പോയി.. മനസ്സില്‍ പേടി മാത്രമായി.. പക്ഷെ അയാള്‍ അന്ന് ഒന്നും ചോദിച്ചില്ല.. പകരം ഒരു കാര്യം ഇങ്ങോട്ട് പറയുക മാത്രം ചെയ്തു.. " എന്റെ ഈ കാത്ത് നില്‍പ്പ് തനിക്ക് ഇഷ്ടമല്ലെന്നു അറിയാം.. അതുകൊണ്ട് ഇനി അതുണ്ടാവില്ല .. ഇപ്പൊ എനിക്ക് നിഷേധിച്ച ഈ സ്നേഹം പിടിച്ചു വാങ്ങാന്‍ ഇനി ഞാന്‍ വരുന്നത് തനിച്ചാവില്ല.. എന്റെ അമ്മ ഉണ്ടാകും എന്റെ കൂടെ..അതും ഇവിടെയല്ല തന്റെ വീട്ടില്‍.." ഇത്രയും പറഞ്ഞു അയാള്‍ പോയപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... ഇടക്ക് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്ന് അറിയില്ല എങ്കിലും പിന്നീട് അയാളെ കണ്ടതുമില്ല , അയാളെ മറന്നു എന്ന് തന്നെ പറയാം ... ഏകദേശം ഒരു മാസത്തിനു ശേഷം ഒരു ഞായറാഴ്ച പരീക്ഷയുടെ തിരക്കില്‍ പുസ്തകങ്ങളുമായി മല്ലടിച്ചുകൊണ്ടിരിക്കുമ്പോള്‍, വളരെ അവിചാരിതമായി ടീപോയ്ക്ക് മുകളില്‍ കൂടിക്കിടന്ന പത്രങ്ങളിലെക്ക് കണ്ണുകള്‍ എത്തി.. അത് അടുക്കി വെക്കാം എന്ന ഉദ്ദേശത്തോടെ പതിയെ അടുത്ത്‌ ചെന്നു .. പരീക്ഷയുടെ തിരക്കില്‍ പത്രം വായന മുടങ്ങിയത് ഓര്‍ത്തെങ്കിലും ഇന്ന് വേണ്ടെന്നു വെച്ച് അടുക്കിവെക്കുമ്പോഴും അറിയാതെ തോന്നി വായിക്കണം എന്ന്.. കൂട്ടത്തില്‍ നിന്നും ഒന്നെടുത് നിവര്‍ത്തി വായിച്ചു തുടങ്ങി.. ഒരു തലക്കെട്ടില്‍ കണ്ണ് എത്തുന്നത് വരെ വായന തുടര്‍ന്നു.. കണ്ണില്‍ ഇരുട്ട് കയറുന്നതായി തോന്നി.. കണ്ണ് തുറക്കുമ്പോള്‍ അമ്മയുടെ മടിയിലാണ് .. എല്ലാവരും അടുത്തുണ്ട്.. എന്തുപറ്റി മോളെ എന്ന് എല്ലാവരും ചോദിക്കുന്നു.. കണ്ണുകള്‍ വീണ്ടും ആ പത്രത്തിനായി തിരഞ്ഞു.. കയ്യെത്തിച്ച് അതെടുത്തു.. ഫോട്ടോയില്‍ ഒന്ന് നോക്കി.. "യുവാവ് വാഹനാപകടത്തില്‍ മരിച്ചു." കണ്ണെടുക്കാതെ ആ ഫോട്ടോയില്‍ നോക്കിയിരുന്നു.. ആ മുഖം കണ്ണില്‍ നിന്ന് മായ്ച് കൊണ്ട് കണ്ണുനീര്‍ നിറഞ്ഞു ഒഴുകുന്നു.. ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നോ..? അറിയില്ല എനിക്ക് നിന്നെ ഞാന്‍ എന്നെങ്കിലും സ്നേഹിച്ചിരുന്നോ എന്ന്‍.. എങ്കിലും ആ കണ്ണുനീര്‍ എന്നോട് പറഞ്ഞു തന്നു മനസ്സില്‍ എവ്ടെയോ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു എന്ന്.. തിരിച്ചു വരുമെന്ന പറഞ്ഞിട്ടും വരാതെ .. ഒരു യാത്രപോലും പറയാതെ നീ പോയില്ലേ.. ഓര്‍മകളില്‍ ഇന്നും ആ മുഖം നിറഞ്ഞു നില്‍ക്കുന്നുണ്ട് .. കാലം ഇത്ര കഴിഞ്ഞിട്ടും മറക്കാതിരിക്കാന്‍ മാത്രം ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നോ..? കൈവിട്ടു പോയ ആ സ്നേഹത്തിന്റെ ഓര്‍മയില്‍ ആ ആത്മാവിനായി വീണ്ടുമൊരിക്കല്‍ കൂടി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ വീണ്ടും എന്നിലേക്ക്‌ മടങ്ങുന്നു.. ഓര്‍മകളുടെ ലോകത്ത് നിന്നും..