Pages

Saturday, December 15, 2012

കരുവായിലമ്മ

കോടി സൂര്യപ്രഭയോടെ ദേവി നീ
വാണരുളുന്നോരീ പുണ്യ ക്ഷേത്രം
വിശ്വ ചൈതന്യം ആകവേ നിന്‍ മുഖ
ചന്ദ്രികയില്‍ തെളിഞ്ഞു   കാണുന്നു ഞാന്‍
പത്മ ദല സമാനമാം മിഴികളില്‍ 
ആര്‍ദ്രത തന്‍ സാഗരം തെളിയുന്നു
നാസികാഗ്രേ തിളങ്ങുന്ന വൈരക്കല്‍
ശോഭയോടെ ജ്വലിക്കുന്നു നിത്യവും
ചുണ്ടില്‍ മന്ദസ്മിതം ചൂടും അമ്മേ
കാത്തുകൊള്‍ക നീയെന്നും ഞങ്ങളെ
ദിവ്യ സ്നേഹമായ് തെളിയുന്നു ദേവി നിന്‍
പുണ്യ ക്ഷേത്രമാം കരുവായിലമ്പലം
ദീപാരാധന നേരത്ത് നിന്‍ മുന്നില്‍
കൈകള്‍ ചേര്‍ത്ത് തൊഴുത് നിന്നീടവേ
ഭൂതകാലനാഗ യക്ഷിയമ്മേ നിന്‍ കാരുണ്യം
ലോഭമന്യേ ചൊരിയും നീ ഞങ്ങളില്‍