Pages

Thursday, December 9, 2010

marannittum marakkathe..

മറന്നിട്ടും മറക്കാതെ ...


ഓര്‍മ്മതന്‍ ഇടനാഴിയില്‍ എന്നോ ഇതളിട്ടൊരു
പ്രണയത്തിന്‍ തളിരിനെ
ഓമനിപ്പൂ ഞാന്‍ ഇന്നും
പ്രിയമോലും നൊമ്പരത്തോടെ...
ഒരു മയില്‍പീലിയില്‍ നീ തന്ന കനവുകള്‍
ഒരു മഞ്ഞു തുള്ളിതന്‍ കുളിരുമായ് ഹൃദയത്തില്‍
വിടരുന്നോരരിമുല്ല പ്പൂക്കളില്‍ ഞാനിന്നും
അറിയുന്നു നിന്‍ പ്രണയത്തിന്‍ സുഗന്ധം
ഒഴുകുന്നോരരുവിതന്‍ തെളിനീരിന്‍
വിശുദ്ധിപോള്‍ ഒന്നുചെര്‍ന്നോഴുകി 
ഈ പുഴയില്‍ നാം ഒരുപാട്  ദൂരം 
ഒടുവില്‍ രണ്ടായി പിരിഞ്ഞു  ഒഴുകുമ്പോളും
കേള്‍ക്കുന്നില്ലേ നീയാ പുഴയുടെ ഗദ്ഗദം
ഇനി എന്ന് കാണുമെന്നു അറിയാതെ നിറയുമീ 
മിഴികളില്‍ വിരഹത്തിന്‍ നൊമ്പര ചിന്തുമായ്
പിരിയാനോരുങ്ങി നില്‍ക്കവേ നീയിന്നും
അറിയുന്നില്ലേ നിന്നില്‍ നിരയുന്നോരെന്നെ...
 

No comments:

Post a Comment