Pages

Monday, May 20, 2013

പ്രവാസി

ഒരുപാട് സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
ഒരുപാട് ദൂരേക്ക് പറന്നിടുമ്പോൾ
ഒരു കുഞ്ഞു ദുഖത്തിൻ നോവുകൾക്കപ്പു റം
കാത്തിരുപ്പായി മാറി എന്റെ ഗ്രാമം

സ്വന്തമായൊരു തുണ്ട് ഭൂമി വേണം
അതിൽ ഭദ്രത ഉള്ളൊരു കൂര വേണം
അച്ഛന് താങ്ങായ് നിന്നിടേണം
അമ്മതൻ കണ്ണുനീർ ഒപ്പിടെണം

ഓർമ്മകൾ കൂട്ടി വെച്ചൊരു മനസ്സുമായ്
ഞാനും പ്രവാസത്തിൻ കൂടുതേടി
കഷ്ടങ്ങളൊക്കെയും  പൂക്കളായ് മാറി
അമ്മയെ പെങ്ങളെ ഓർത്തിടുമ്പോൾ

ഒരു തരി പൊന്നിൽ മംഗല്യ ചരടിന്റെ
കെട്ടുകൾ പാതി അഴിഞ്ഞ് നില്ക്കെ
സ്വർണതിനേക്കാൾ പരിശുദ്ധി ഉള്ള നിൻ
കണ്ണുനീർ തുള്ളിയെൻ നെഞ്ചിൽനീറി

പൊന്നിൻ പകിട്ടാണ് പെണ്ണിൻഅഴകെന്ന
ഇന്നിൻ വിശ്വാസത്തെ കുംബിടുവാൻ
പൊന്നിൽ കുളിച്ചെന്റെ പെങ്ങളെ കാണുവാൻ
ദീർഘ സുമംഗലി ആശംസിക്കാൻ

ഓരോ വിയർപ്പ് തരിയിലും ഞാനെൻറെ
മോഹങ്ങളൊക്കെയും പൂട്ടി വെച്ചു
സ്വന്തമാം മോഹത്തെ എങ്ങോ കളഞ്ഞു ഞാൻ
പുഞ്ചിരി ക്കുന്നോരെൻ ഉറ്റവർക്കായ്


കിട്ടുന്ന വേതനം പൊന്നുപൊൽ കാത്തുഞാൻ
എന്റെ കുടുംബത്തിൻ നന്മക്കായ്
എന്നുമെൻ രാത്രിതാൻ സുന്ദര സ്വപ്നമായ്
പച്ച പുതപ്പിട്ടോരെന്റെ നാട്....


Saturday, May 18, 2013

ഭാഗ്യവാനായ അന്ധൻ

കണ്ണ് കാനില്ലെനിക്കെങ്കിലും ഉൾ
കണ്ണിനാൽ ഞാൻ കാണുന്നു കാഴ്ച്ചകൾ
വർണ്ണമില്ലെൻ കാഴ്ച്ചകൾക്കെങ്കിലും
വർണ്ണ ശബളം എൻ മനോരാജ്യം

കണ്ണിൻ മുന്നിൽ നീ കണ്ട  കാഴ്ചകൾ
കണ്ടില്ലെന്നു നടിപ്പു പലപ്പോഴും
കണ്ടതെല്ലാം സത്യമെന്നാകിലും
കാഴ്ച തൻ വില നീയറിയുന്നീല

പാറിനടക്കും ശലഭത്തെ കാണ്‍കിലോ
നൂലുകെട്ടി പറത്താൻ കൊതിപ്പു നീ
വർണ്ണമേറെ വാരിപ്പുതച്ചൊരാ
സ്വപ്നമാണത് എൻ മനോരാജ്യത്തെ

കൂടുമെനയും കിളികളെ   കാണ്‍കിലോ
ഉന്നമറിയാൻ കല്ലെറിയുന്നു നീ
കൂട്ടിലൊരു നാൾ വന്നണയും കുഞ്ഞു
കീ കീ നാദം കാത്തിരിക്കുന്നു ഞാൻ

കാതിനുള്ളിൽ ഞാൻ കേൾക്കുന്ന വാർത്തക്ക്
ജീവനുണ്ടതിൻ കാഴ്ചകൾക്കപ്പുറം
നല്ലതൊന്നും കണികാണാൻ ഇല്ലാത്ത നന്മ
വറ്റി ഉറഞ്ഞൊരു നാടിത്

ഊന്നുവടിയെൻ വഴി നിശ്ചയിക്കുമ്പോൾ
നീങ്ങിടുന്നു ഞാനതിൻ പിന്നെ
മനുഷ്യനെന്റെ കൈ പിടിച്ചീടിലോ
പരിഭ്രമത്തോടെ ചതിയെ ഭയക്കേണം

പെണ്ണ് പെണ്ണിന് കാലനായ് മാറുമ്പോൾ 
മണ്ണ് മനുഷ്യന് ശാപമായ് തീരുമ്പോൾ 
പൊന്ന് മന്നന്റെ ജീവനെടുക്കുമ്പോൾ  
കണ്ണ് കാണാത്ത ഞാനെത്ര ഭാഗ്യവാൻ

 
കണ്ണുകൊണ്ട് നീ   കാണുന്ന കാഴ്ചകൾ
കണ്ടകൊണ്ടൊരു കാര്യമില്ലെന്നാകവേ  നീ
കണ്ട കാഴ്ചകൾ  കാണാതെ കാണുന്ന
അന്ധനാമെൻ ജന്മമെൻ പുണ്യം




 

Tuesday, May 14, 2013

തെരുവിന്റെ മകൾ

പിഞ്ചുകുഞ്ഞിനെ നോക്കിയിരുപ്പമ്മ 
നെഞ്ചു പൊട്ടുന്ന വേദനയോടെ 
കൊഞ്ചലറിയാതെ പുന്നാരമില്ലാതെ 
പുഞ്ചിരിക്കുന്ന പൊന്നു മകളിവൾ 

അമ്മതന്നുടെ കണ്ണുനീർ കാണുമ്പോൾ 
ഓടിയെത്തി മിഴി തുടക്കുന്നിവൾ 
വിശപ്പിന്റെ വേദന കത്തിപ്പടരുമ്പോൾ  
പുഞ്ചിരിക്കുന്ന പൊന്നു മകളിവൾ 

അച്ഛനാരെന്നറിയില്ല പൊന്നെ നിൻ 
അമ്മ ഞാനെന്ന് മാത്രമറിയുന്നു 
കയ്യേൽക്കാൻ ആളില്ലെന്നരികിലും 
പുഞ്ചിരിക്കുന്ന പൊന്നു മകളിവൾ 

സങ്കടക്കടൽ ഉള്ളിൽ നിറയുമ്പോൾ 
നിന്നെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോൾ 
അമ്മയറിയാതെ ഉള്ളിൽ കരയും നീ 
പുഞ്ചിരിക്കുന്ന പൊന്നു മകളിവൾ 

നാളെ നേരം പുലരുമ്പോൾ കുഞ്ഞേ ഞാൻ 
കാനുകില്ലെന്നോരവസ്ഥ വരുകിലും 
ജീവിതവ്യഥ ഒന്നുമറിയാതെ 
പുഞ്ചിരിക്കുന്ന പൊന്നു മകളിവൾ 


Monday, May 13, 2013

നിൻ സൗഹൃദം

നിറമാർന്നതാണ് നിൻ സൗഹൃദം
ഏഴഴകാർന്നതാണ്  നിൻ സൗഹൃദം
അരികത്തിരുന്നു ഞാൻ കാതോർക്കവേ
സുഖമുള്ളതാണ്‌ നിൻ സൗഹൃദം

മഞ്ഞിന്റെ കുളിരാണ് നിൻ സൗഹൃദം
ചാറ്റൽ മഴതൻ കൊഞ്ചലായ് നിൻ സൗഹൃദം
തോളോട് തോൾ ചേർന്ന് നീ നടക്കേ
അറിയുന്നു ഞാൻ എനും നിൻ സൗഹൃദം

പിരിയാൻ മടിക്കുന്നു നിൻ സൗഹൃദം
എന്നെ അകലാൻ മടിക്കുന്നു നിൻ സൗഹൃദം
യാത്ര ചൊല്ലി അകലേക്ക് മറയവേ
കണ്ണിൽ നിറയുന്നതാവട്ടെ എൻ സൗഹൃദം

ഒടുവിലെൻ നെഞ്ചിലെ തീരാത്ത നോവായ്‌
ഓർമ്മക്കുറിപ്പിൽ നീ തന്ന വാക്കുകൾ
"ഒടുവിലീ താളിലെൻ ശേഷപാത്രം
ഒരുമാത്ര ഞാൻ കുറിക്കാം വെറുതെ"

Monday, May 6, 2013

ഇരുട്ട്

ഇരുട്ട്  
ഇരുട്ടിന്ന് ലോകത്തിൻ സത്യം 
ഇരുട്ടാണ്‌ ഭൂമിയിലെങ്ങും 
ഇരുട്ടാണ്‌ മനുഷ്യ മനസ്സിൽ 
കൂരിരുട്ടാണ് മനുഷ്യ മനസ്സിൽ 

ഇരുളിൻ മറവിലൂടിന്നും 
ഇരപിടിക്കാൻ കാത്തുനിൽക്കും 
ഇരയെ കടിച്ചു കുടയും 
ഇനി ആരെന്നു നോക്കിയിരിക്കും 

മണ്ണിൽ  ഇന്നത്തെ ജന്മം വ്യർത്ഥം 
പെണ്ണിൻ മാനത്തിൻ മൂല്യവും തുച്ഛം 
വിണ്ണിൽ ഏറുന്ന പെണ്‍കൊടി സത്യം 
കണ്ണുനീരിന്റെ പുണ്യവും മെച്ചം 

താരകൾ ചിമ്മുന്ന രാവിൽ പല 
ക്രൂരത ചെയ്തു മഥിപ്പു 
മരണത്തിന്നു ദാനമായ്‌ നല്കാൻ 
വരമായൊരു ജീവനെടുക്കും 

ഭ്രാന്തന്മാർ വാഴുന്ന ലോകം 
മതഭ്രാന്തന്റെ സ്വന്തമാം ലോകം 
തല്ലുവാൻ കയ്യോങ്ങി നില്ക്കും  
പിന്നിൽ കൊല്ലുവാൻ ആളെന്നരിയാതെ 

രാഷ്ട്രീയ കോമരം തുള്ളും 
രാഷ്ട്രത്തെ പാടെ മറക്കും 
രാഷ്ട്രീയമെന്തെന്നറിയാൻ പല 
രാഷ്ട്രങ്ങൾ തേടി പറക്കും 

ഇരുളൊന്നു മാറിയകലാൻ 
പാരിൽ നന്മതൻ വെട്ടം തെളിയാൻ 
അരുമയാം കുഞ്ഞുങ്ങൾ നിങ്ങൾ 
അറിവിൻറെ നാളം തെളിക്കു ...