Pages

Saturday, May 18, 2013

ഭാഗ്യവാനായ അന്ധൻ

കണ്ണ് കാനില്ലെനിക്കെങ്കിലും ഉൾ
കണ്ണിനാൽ ഞാൻ കാണുന്നു കാഴ്ച്ചകൾ
വർണ്ണമില്ലെൻ കാഴ്ച്ചകൾക്കെങ്കിലും
വർണ്ണ ശബളം എൻ മനോരാജ്യം

കണ്ണിൻ മുന്നിൽ നീ കണ്ട  കാഴ്ചകൾ
കണ്ടില്ലെന്നു നടിപ്പു പലപ്പോഴും
കണ്ടതെല്ലാം സത്യമെന്നാകിലും
കാഴ്ച തൻ വില നീയറിയുന്നീല

പാറിനടക്കും ശലഭത്തെ കാണ്‍കിലോ
നൂലുകെട്ടി പറത്താൻ കൊതിപ്പു നീ
വർണ്ണമേറെ വാരിപ്പുതച്ചൊരാ
സ്വപ്നമാണത് എൻ മനോരാജ്യത്തെ

കൂടുമെനയും കിളികളെ   കാണ്‍കിലോ
ഉന്നമറിയാൻ കല്ലെറിയുന്നു നീ
കൂട്ടിലൊരു നാൾ വന്നണയും കുഞ്ഞു
കീ കീ നാദം കാത്തിരിക്കുന്നു ഞാൻ

കാതിനുള്ളിൽ ഞാൻ കേൾക്കുന്ന വാർത്തക്ക്
ജീവനുണ്ടതിൻ കാഴ്ചകൾക്കപ്പുറം
നല്ലതൊന്നും കണികാണാൻ ഇല്ലാത്ത നന്മ
വറ്റി ഉറഞ്ഞൊരു നാടിത്

ഊന്നുവടിയെൻ വഴി നിശ്ചയിക്കുമ്പോൾ
നീങ്ങിടുന്നു ഞാനതിൻ പിന്നെ
മനുഷ്യനെന്റെ കൈ പിടിച്ചീടിലോ
പരിഭ്രമത്തോടെ ചതിയെ ഭയക്കേണം

പെണ്ണ് പെണ്ണിന് കാലനായ് മാറുമ്പോൾ 
മണ്ണ് മനുഷ്യന് ശാപമായ് തീരുമ്പോൾ 
പൊന്ന് മന്നന്റെ ജീവനെടുക്കുമ്പോൾ  
കണ്ണ് കാണാത്ത ഞാനെത്ര ഭാഗ്യവാൻ

 
കണ്ണുകൊണ്ട് നീ   കാണുന്ന കാഴ്ചകൾ
കണ്ടകൊണ്ടൊരു കാര്യമില്ലെന്നാകവേ  നീ
കണ്ട കാഴ്ചകൾ  കാണാതെ കാണുന്ന
അന്ധനാമെൻ ജന്മമെൻ പുണ്യം




 

No comments:

Post a Comment