Pages

Monday, May 20, 2013

പ്രവാസി

ഒരുപാട് സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
ഒരുപാട് ദൂരേക്ക് പറന്നിടുമ്പോൾ
ഒരു കുഞ്ഞു ദുഖത്തിൻ നോവുകൾക്കപ്പു റം
കാത്തിരുപ്പായി മാറി എന്റെ ഗ്രാമം

സ്വന്തമായൊരു തുണ്ട് ഭൂമി വേണം
അതിൽ ഭദ്രത ഉള്ളൊരു കൂര വേണം
അച്ഛന് താങ്ങായ് നിന്നിടേണം
അമ്മതൻ കണ്ണുനീർ ഒപ്പിടെണം

ഓർമ്മകൾ കൂട്ടി വെച്ചൊരു മനസ്സുമായ്
ഞാനും പ്രവാസത്തിൻ കൂടുതേടി
കഷ്ടങ്ങളൊക്കെയും  പൂക്കളായ് മാറി
അമ്മയെ പെങ്ങളെ ഓർത്തിടുമ്പോൾ

ഒരു തരി പൊന്നിൽ മംഗല്യ ചരടിന്റെ
കെട്ടുകൾ പാതി അഴിഞ്ഞ് നില്ക്കെ
സ്വർണതിനേക്കാൾ പരിശുദ്ധി ഉള്ള നിൻ
കണ്ണുനീർ തുള്ളിയെൻ നെഞ്ചിൽനീറി

പൊന്നിൻ പകിട്ടാണ് പെണ്ണിൻഅഴകെന്ന
ഇന്നിൻ വിശ്വാസത്തെ കുംബിടുവാൻ
പൊന്നിൽ കുളിച്ചെന്റെ പെങ്ങളെ കാണുവാൻ
ദീർഘ സുമംഗലി ആശംസിക്കാൻ

ഓരോ വിയർപ്പ് തരിയിലും ഞാനെൻറെ
മോഹങ്ങളൊക്കെയും പൂട്ടി വെച്ചു
സ്വന്തമാം മോഹത്തെ എങ്ങോ കളഞ്ഞു ഞാൻ
പുഞ്ചിരി ക്കുന്നോരെൻ ഉറ്റവർക്കായ്


കിട്ടുന്ന വേതനം പൊന്നുപൊൽ കാത്തുഞാൻ
എന്റെ കുടുംബത്തിൻ നന്മക്കായ്
എന്നുമെൻ രാത്രിതാൻ സുന്ദര സ്വപ്നമായ്
പച്ച പുതപ്പിട്ടോരെന്റെ നാട്....


No comments:

Post a Comment