Pages

Wednesday, September 28, 2011

നഷ്ടമാകാത്ത ഓര്‍മ്മകള്‍...

നിന്റെ കണ്ണുനീരില്‍ എന്റെ സ്വപ്നങ്ങളും
അതിന്റെ നിറങ്ങളും എല്ലാം ഒഴുകി അകലുന്നത്
നിസ്സഹായതയോടെ നോക്കിനില്‍ക്കുമ്പോഴും ഞാനറിഞ്ഞില്ല..
ഒരു കണ്ണുനീര്‍ തുള്ളിയായി നീ എനിക്ക് നഷ്ടമായികൊണ്ടിരിക്കുന്നു എന്ന്...
നഷ്ടത്തിന്റെ നേരറിയാതെ നിന്നെ തെടുംബോഴെല്ലാം
നിന്റെ നിറഞ്ഞ മിഴികളില്‍ നിന്നടര്‍ന്ന മുത്തുകള്‍ പോലെ
നീയും എന്റെ ഹൃദയത്തില്‍ വീണു ചിതരുന്നതും
അകലേക്ക് അകലേക്ക് പോകുന്നതും...
ഇനിയുമൊരിക്കല്‍ വന്നെതില്ലെണ്ണ്‍ അറിഞ്ഞിട്ടും..
നിന്നെ ഞാന്‍ സ്നേഹിക്കുന്നു...
കാരണം നീയൊരിക്കലും എന്റെ ഹൃദയത്തിനു നഷ്ടമാവില്ല..
എന്റെ ഹൃദയമിടിപ്പ്‌ പോലും ഇന്നും നീയാണ്......