Pages

Wednesday, April 27, 2011

മഴത്തുള്ളിയായ് ഓര്‍മ്മകള്‍..

പുലര്‍കാലത്തെ മഴയുടെ താളം ....
പിന്നീടുള്ള വെയിലിന്റെ ഇളം ചൂട്...
മഴയുടെ ബാക്കിപത്രം പോലെ ഇലത്തുമ്പില്‍ നിന്നും
ഇറ്റുവീഴുന്ന മഴത്തുള്ളികള്‍...
വെയിലില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന ആ മുത്തുമണികള്‍ കോര്‍ത്ത് മാലയാക്കാന്‍
ഒരിക്കല്‍ പഴയ ബാല്യത്തിലെന്നോ ഞാനും കൊതിച്ചിരുന്നു...
മുറ്റത്ത് കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ കളിക്കാന്‍ ,
മഴയില്‍ കുളിച്ചു നില്‍ക്കുന്ന മുറ്റത്തെ മന്താരത്തെ മറ്റൊരു മഴയാക്കാന്‍..

മഴയില്‍ നനഞ്ഞ ഓര്‍മകളായി ഇന്നും എല്ലാം കൂടെയുണ്ട്..
ഇന്നും കാത്തുവെച്ചിരിക്കുന്ന പഴയ മഞ്ചാടി ചെപ്പില്‍ ഈ ഓര്‍മകളും ഭദ്രമാണ് ...
ബാല്യവും കൗമാരവും മനസ്സില്‍ സൂക്ഷിക്കുന്ന എന്റെ പ്രിയ സ്നേഹിതര്‍ക്കും
ഓര്‍മകളുടെ കടലാസ് വഞ്ചികള്‍ ഇനിയുമീ മഴവെള്ളത്തില്‍ മതിയാവോളം
ഒഴുക്കി കളിക്കാന്‍ ഒരായിരം സ്നേഹമഴകള്‍
ഇനിയും ഈ ഭൂമിയില്‍ പെയ്തിറങ്ങട്ടെ...
ഓര്‍മകളില്‍ ഒരു അപ്പൂപ്പന്‍ താടിയായി ഒഴുകിയൊഴുകി അകലേക്ക് പോകാന്‍..
പഴയ ഓര്‍മകളുടെ തണലില്‍ നമുക്ക് ഒന്നിക്കാന്‍..

വരാനിരിക്കുന്ന വസന്തത്തെ തേടുന്ന പൂ മൊട്ടായി
ഇന്നലെകളുടെ സുഗന്ധമെല്ലാം മനസ്സില്‍ നിറച്ചു
നമുക്കും കാത്തിരിക്കാം ...
യാത്ര തുടരാം..

3 comments:

  1. സ്നേഹം സമയപരിധികള്‍ക്കപ്പുറത്താണ്
    സ്നേഹത്തിന് ഓര്‍മകളില്ല.
    ആഗ്രഹങ്ങളുമായും
    സുഖലോലുപതയുമായും
    അതിനു ബന്ധമില്ല.
    അതിനാല്‍ ശുദ്ധമായ
    സനേഹത്തിനു നാശമില്ല.
    എല്ലാം തുറന്നു പറയാനൊരു സുഹ്ര്ത്ത്,
    ആ സുഹ്ര്ത്തിന്റെ സാമീപ്യം
    മനസ്സിലെ സങ്കീര്‍ണതകള്‍ക്ക് ആശ്വാസമായിത്തീരുമ്പോള്‍,
    ആ സുഖം,സാന്ത്വനം.....
    ഒരു കുളിര്‍ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
    സൗഹ്ര്ദം ശക്തിയാണ്,സമാധാനമാണ്,
    ശന്തിയാണ്.....................
    നല്ല സൗഹ്ര്ദങ്ങള് എന്നെന്നും
    നില നിര്‍ത്താന്‍..............

    ഇല്ലോളം എന്നെ സ്നേഹിക്കൂ......
    കുന്നോളം...തിരിച്ചു തരാം.........

    ReplyDelete
  2. very good aswathy,keep it up

    ReplyDelete
  3. Realy superb............

    I got a nostalgic feeling while i reading this poem

    Superb Dear Keep it up & All the best

    ReplyDelete