Pages

Thursday, April 28, 2011

കര്‍മ്മം..


ആദ്യാക്ഷരം ചൊല്ലാന്‍ പഠിപ്പിച്ചതും
ആദ്യം നീ അറിയാതെ വിളിച്ചതും
ഓര്‍മ്മവെക്കുന്നതിനും ഒരുപാട് നാള്‍ മുന്‍പ്
കാണാതിരുന്നാല്‍ കരയുന്നതും എല്ലാം നിന്റെ അമ്മയെ..
പിച്ചവെച്ചു നടന്ന നാള്‍കളില്‍ നിന്റെ
കുഞ്ഞു വിരലുകള്‍ ചേര്‍ത്ത് പിടിച്ചത്
നിന്റെ കണ്ണ് നീരില്‍ അറിയാതെ അലിയുന്നത്
എല്ലാം നിന്റെ അച്ഛന്റെ മനസ്സ്..
ഭൂമിയില്‍ ദൈവമില്ലെന്ന്‍ പറഞ്ഞതാരാണ്?
മനുഷ്യരായി വന്ന ദൈവങ്ങളാണ് അമ്മയും അച്ഛനും..
മോഹങ്ങള്‍ ഒരുപാട് നെയ്തു കൂട്ടി
മക്കള്‍ വളരുന്നത്‌ കണ്ടു മനം നിറഞ്ഞ്‌
കാലിടറാതെ ,കണ്ണ് കിട്ടാതെ എന്നും മുന്നേറാന്‍ പ്രാര്‍ത്ഥിച്ച്
മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ദൈവങ്ങള്‍..
അവരിന്നു എവിടെയാണ്..?
ചോദിച്ചു നോക്ക്... അവരിന്നു എവിടെയാണ്,...
സങ്കട കടലിലും നിന്റെ നന്മ മാത്രം സ്വപ്നം കാണാന്‍
ആരെങ്കിലും ഉണ്ടെങ്കില്‍ അത് നിന്റെ അമ്മയാണ്..
നിന്റെ വീഴ്ചകളില്‍ ഇടറുന്നത് നിന്റെ അച്ഛന്റെ മനസ്സാണ്..
എങ്കിലും നീ അറിയുന്നില്ല അവരെ.. അവരുടെ മോഹങ്ങളേ..
നീ മറന്നതാണ്..
അവരുടെ താരാട്ടിനെ.... ആ സ്നേഹ സ്പര്‍ശത്തെ..
അവരുടെ ത്യാഗങ്ങളെ... അവരുടെ വാക്കുകളെ...
എന്നിട്ടും ഒടുവില്‍ നീ എന്താണ് തേടുന്നത്?
നിന്റെ നാളെകലെയോ.....
ഇന്നില്ലാത്ത നിനക്ക് നാളെ ഉണ്ടാകുമോ?
ഒടുവില്‍ എന്നെങ്കിലും ഒരു തിരിച്ചറിവിന്റെ വെളിച്ചത്തില്‍
അസ്ഥിത്തറയില്‍ ഒരു തിരിവെക്കാന്‍ നിന്റെ മനസ് പിടഞ്ഞാല്‍
വൈദ്യുത ശ്മശാനത്തിലെ കര്‍മ്മങ്ങളുടെ ബാക്കിപത്രമായി
നീ എവിടെയോ മറന്നുവെച്ച മണ്‍കുടം ഓര്‍മ്മയില്‍ എത്തിയാലും
തിരിവെക്കാന്‍ അസ്ഥിത്തരയെവിടെ ?
എങ്കിലും നിന്നോട് പരിഭവിക്കില്ല ആ ആത്മാക്കള്‍..
അത്രയ്ക്ക് സ്നേഹിച്ചിരുന്നു അവര്‍ നിന്നെ...

1 comment: