Pages

Tuesday, June 4, 2013

സ്വപ്‌നങ്ങൾ

ഒരു മിസ്സ്ഡ് കോളിലൂടെ ആണ് ചിന്നു സൂര്യയുടെ സുഹൃത്താവുന്നത്‌ . പതിവില്ലാത്തതെങ്കിലും അതൊരു സൗഹൃദ മായ് വളർന്നു .തൂലികാ സുഹൃത്തിന്റെ കാലം കഴിഞ്ഞപ്പോൾ മൊബൈൽ ഫ്രണ്ട് ഫാഷൻ ആയല്ലോ . അങ്ങനെ ചിന്നു സൂര്യയുടെ മൊബൈൽ ഫ്രണ്ട് ആയി .കളിചിരികളും നാട്ടുവർത്തമാനങ്ങളും ഒഴികി ഒഴുകി നീങ്ങിക്കൊണ്ടേ ഇരുന്നു .കണ്ണൂരും ഏറണാകുള വും  തമ്മിൽ അകലം ഇല്ലാതെയായി എന്ന് വേണമെങ്കിൽ പറയാം . നർമ്മ സല്ലാപങ്ങൾക്കിടയിൽ എപ്പോഴോ തന്നെ ഇടയ്ക്കിടെ വിളിക്കാറുള്ള ചിന്നുവിന്റെ നാട്ടുകാരനായ രാഹുലിനെ കുറിച്ചും സുര്യ പറഞ്ഞു . സൗഹൃദം വളർന്നപ്പോൾ മൊബൈൽ നമ്പരും കൈമാറ്റം ചെയ്യപ്പെട്ടു. അത് പിന്നീടുള്ള കഥ . തന്റെ ഇഷ്ടം മറച്ചു വെച്ചുകൊണ്ട് ചിന്നുവിനോട് സൂര്യ രാഹുലിന് തന്നോടുള്ളതായ്‌ തോന്നിയ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു. താൻ ഒന്ന് അന്വേഷിക്കട്ടെ എന്നുള്ള ചിന്നുവിന്റെ മറുപടിയിൽ സൂര്യയുടെ മോഹങ്ങൾക്ക് ചിറകുവെച്ചത് ആരുമറിഞ്ഞില്ല ..പിന്നീട് തുടര് പഠനത്തിനായി സൂര്യക്ക് വീട്ടിൽ നിന്നും വിട്ട് നില്ക്കേണ്ടി വന്നപ്പോൾ പഴയപോലെ സുഹൃത്തുക്കളെ ബന്ധപ്പെടാൻ പറ്റാതെയായി . എങ്കിലും വല്ലപ്പോഴുമൊക്കെ വിളിക്കാൻ ശ്രമിച്ചിരുന്നു . ബന്ധങ്ങൾ വല്ലപ്പോഴും വരുന്ന മെസ്സേജുകളും ഇ മെയിലുകളും ഒക്കെയായ് മാറി..എന്നിട്ടും  അവളുടെ സ്വപ്നങ്ങളിലെ രാജകുമാരന് എന്നും രാഹുലിന്റെ മുഖംആയിരുന്നു . രണ്ടു വർഷങ്ങൾക്ക് ശേഷം അവൾക്ക് കിട്ടിയ ഒരു ഇ മെയിലിൽ അവളോട് നന്ദി പറഞ്ഞുകൊണ്ടുള്ള ചിന്നുവിന്റെ വാക്കുകൾക്കൊപ്പം അവളുടെ വിവാഹ ക്ഷണപ്പത്ര വും ഉണ്ടായിരുന്നു. അതിൽ തിളങ്ങുന്ന അക്ഷരങ്ങളിൽ കോറിയിട്ടിരുന്ന പേരുകൾക്ക് അവളുടെ ഹൃദയത്തെ കീറിമുറിക്കാൻ കരുത്തുള്ള വജ്രത്തേക്കാൾ മൂർച്ച  ഉണ്ടായിരുന്നു. " Chinnu  Weds
Rahul ". ഇന്നുവരെ നേരിൽ കാണാത്ത തന്റെ രാജകുമാരനെ അന്നാദ്യമായ്‌ അവൾ കണ്ടു . കൂടെ തന്റെ പ്രിയ കൂട്ടുകാരിയെയും . കംപ്യുട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കെ തന്റെ രാജകുമാരന് ജീവൻ വെക്കുന്നതും ഏഴു കുതിരകളെ പൂട്ടിയ സ്വർണ രഥത്തിൽ പറന്നുയരുന്നതും അവൾ കണ്ടു. പക്ഷെ കൂടെയുള്ള രാജകുമാരിയുടെ മുഖം വ്യക്തമാകാൻ സമ്മതിക്കാതെ കണ്ണുനീർ തുള്ളികൾ അവളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ തിരശീലയായി .....




No comments:

Post a Comment