Pages

Monday, April 22, 2013

ആലപ്പുഴ -കിഴക്കിൻറെ വെനീസ് (സൗഹൃദ കൂട്ടിന് )

ചിറകു തളർന്ന പക്ഷികൾ 
കൂടുകൂട്ടും ചില്ലകൾ
തേടി നിങ്ങൾ പറക്കുന്നു
ഒരു കുഞ്ഞ് സാന്ത്വനമേകുവാൻ

അരികിലിത്തിരി നേരമെത്തി
സ്നേഹമൂട്ടി നിറക്കുവാൻ
അടർന്ന മിഴിനീർ തുള്ളികൾ
സ്നേഹവാക്കാൽ ഒപ്പുവാൻ

കളിചിരിയായ് കഥകളുമായ്
പടരുകയാണീ സൗഹൃദം
വരമരുലാൻ സ്വരമഴയായ്
വന്നണയും കുഞ്ഞ് പൂമ്പാറ്റകളും

ഉള്ളിൽ നീറുന്ന ദുഖങ്ങളെ
കുളിർ കാറ്റായ് വന്നു തലോടുന്നിവർ
ചുണ്ടിൽ വിതുമ്പുന്ന മൌനങ്ങളെ
താരാട്ടിൻ ഈണമായ് മാറ്റുന്നിവർ

ഇനിയുമൊന്നാായ് ഒഴുകുവാൻ
സ്നേഹമഴയായ് പൊഴിയുവാൻ
കാത്തിരിക്കും മനസുകൾ
വെനീസിലെ എൻ പ്രിയ സ്നേഹിതർ 



2 comments:

  1. https://www.facebook.com/groups/alappuzha.venice.of.the.east/

    വേനല്‍ മഴ കാത്തിരിക്കുന്ന തരിശുമണലില്‍,
    ഒരു മഴനീര്‍ക്കണമായ്‌ മാറുവാന്‍ ......
    മരവിച്ച മനസ്സുകളില്‍ ഒരു സാന്ത്വന ബിന്ദുവായ് തീരുവാന്‍ ....... സ്വാഗതമോതട്ടെ നിങ്ങളെയും ......
    ഈ ചെറു സാന്ത്വന കൂടാരത്തിലേക്ക്‌ സഹര്‍ഷം

    ഞങ്ങളുണ്ട് കൂടെ...
    വരൂ .. സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മാലാഖമാരാകാം .... സാന്ത്വന പരിചരണത്തില്‍ പങ്കാളിയാകാം ...

    ReplyDelete
  2. ഞങ്ങളുണ്ട് കൂടെ...
    വരൂ .. സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മാലാഖമാരാകാം .... സാന്ത്വന പരിചരണത്തില്‍ പങ്കാളിയാകാം ...

    ReplyDelete